പാലോട്: ഉടമ മാറിയ തക്കം നോക്കി യുവാവ് റബര്‍ കടയില്‍ കയറി പണം അപഹരിച്ചുകടന്നു. നന്ദിയോട് പച്ചയില്‍ വിനോദിന്റെ റബര്‍ കടയില്‍ ഇന്നലെ 11 മണിയോടെയാണു സംഭവം. വിനോദ് തൊട്ടടുത്ത പട്ടിക ജാതി സഹകരണസംഘത്തില്‍ ചിട്ടിക്കു പണമടയ്ക്കാന്‍ പോയപ്പോഴാണു സംഭവം.
ബാങ്കില്‍ ചെന്ന് കടയിലേക്കു നോക്കിയപ്പോള്‍ ബൈക്കില്‍വന്ന അപരിചിതനായ യുവാവ് കടയ്ക്കുള്ളില്‍ നില്‍ക്കുന്നതാണു കണ്ടത്. പെട്ടന്നു തന്നെ വിനോദ് തിരികെ വന്നെങ്കിലും മേശയിലെ പണവും എടുത്തു യുവാവ് കടന്നു കളഞ്ഞിരുന്നു. പൊലീസ് കേസെടുത്തു. 25,000 ത്തോളം രൂപ പോയതായി വിനോദ് പറഞ്ഞു.