പാലോട്: വയല്‍ പുരയിടം ഇടിച്ചു മണലൂറ്റു നടത്തിയതിനു നന്ദിയോട് വട്ടപ്പന്‍കാട് രാജുഭവനില്‍ ബൈജുവിനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. ലാല്‍, ഉണ്ണി, മണികണ്ഠന്‍ എന്നീ മൂന്നു പേര്‍ക്കതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. മണലൂറ്റാന്‍ ഉപയോഗിച്ച പമ്പ്സെറ്റും മറ്റുപകരണങ്ങളും മണലും പൊലീസ് പിടിച്ചെടുത്തു.
ഇന്നലെ രാവിലെ മണലൂറ്റു നടന്നുകൊണ്ടിരുന്ന സമയത്താണു പാലോട് സിഐയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവിടെ സ്ഥിരം മണലൂറ്റു നടക്കുകയായിരുന്നു. അറസ്റ്റിലായ ബൈജു വിതുര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുകുമാരിയുടെ ഭര്‍ത്താവാണ്. ബൈജുവിനെ ജാമ്യത്തില്‍ വിട്ടു.