പാലോട്: ചെങ്കോട്ട റോഡിന്റെ ഇരു വശങ്ങളിലുംഉള്‍ പ്രദേശങ്ങളിലും നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി മണ്ണിടിക്കലും നിലം നികത്തലും വ്യാപകമായി. രാത്രികാലങ്ങളില്‍ ജെസിബിയുടെ ശബ്ദത്താല്‍ മുഖരിതമാണ് എങ്ങും. പ്രകൃതിയുടെ താളം തെറ്റിച്ച്, കുന്നുകളെല്ലാം നിമിഷ നേരം കൊണ്ട് ഇടിച്ചു നിരത്തുകയാണ്.
അധികൃതരുടെ മൂക്കിനു താഴെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതു പതിവായി. ചിലര്‍ വീടു വയ്ക്കാന്‍ അനുമതി തേടിയശേഷമാണു മണ്ണിടിക്കുന്നതെങ്കിലും, കൂടുതല്‍ പേരും അനുമതിയില്ലാതെ സ്വാധീനത്തിന്റെ ബലത്തിലാണ് ഇടിച്ചു നിരത്തുന്നത്. ഇങ്ങനെ മണ്ണിടിക്കാന്‍ അനുമതി നല്‍കിയതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായി.