പാങ്ങോട്: മോഷണം തടയാന്‍ ശ്രമിച്ച വീട്ടമ്മയെ ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കല്ലറ മുല്ലവിള മരയ്ക്കാട് തയ്ക്കാവിന് സമീപം മംഗലത്ത്പുത്തന്‍വീട്ടില്‍നിന്ന് മേലേകുറ്റിമൂട് ഷൈല മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന എം. ഷാജഹാനാ(43)ണ് അറസ്റ്റിലായത്.
മരയ്ക്കാട് കുന്നുംപുറത്ത് വീട്ടില്‍ ജമീലബീവിയുടെ വീടിനുള്ളില്‍ 22ന് രാത്രി 1.30ന് കയറി റബ്ബര്‍ഷീറ്റുകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ച ജമീലാബീവിയെ ദേഹോദ്രവമേല്‍പ്പിച്ചശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പാങ്ങോട് എസ്.ഐ. രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.