വിതുര: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജാമ്യത്തില്‍ ഇറങ്ങിയശേഷം തൂങ്ങിമരിച്ച സംഭവത്തില്‍ ഇനി തിരിച്ചറിയേണ്ടത് രണ്ടു പോലീസുകാരെ. വിതുര ബസ്‌സ്റ്റേഷനു സമീപം സിമിഭവനില്‍ സിനു മരിച്ച സംഭവത്തില്‍ മൊത്തം നാല് പോലീസുകാരാണ് ആരോപണവിധേയരായിട്ടുള്ളത്. ഇതില്‍ വിതുര എസ്.ഐ. രാജേഷ്, ഗ്രേഡ് എ.എസ്.ഐ. ജയകുമാര്‍ എന്നിവരെ ബുധനാഴ്ചതന്നെ സസ്‌പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാത്രി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് കോണ്‍സ്റ്റബിള്‍മാരെയാണ് ഇനി തിരിച്ചറിയാനുള്ളത്.
സിനുവിനൊപ്പം എസ്.ഐ. കസ്റ്റഡിയിലെടുത്ത വിജീഷിന്റെ സാക്ഷിമൊഴി അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. കെ.എസ്.ശ്രീകുമാറിനാണ് അന്വേഷണച്ചുമതല. അദ്ദേഹം വെള്ളിയാഴ്ച തെളിവെടുപ്പിനായി വിതുരയില്‍ എത്തുമെന്നാണ് കരുതുന്നത്. വിജീഷിനെക്കൊണ്ടുതന്നെ പോലീസുകാരെ തിരിച്ചറിഞ്ഞശേഷം കൂടുതല്‍ തെളിവെടുപ്പ് നടത്താനാണ് സാധ്യതയെന്ന് പോലീസ്‌വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അതിനിടെ വ്യാഴാഴ്ച സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. സിനുവിനെ മര്‍ദിച്ച രണ്ട് പോലീസുകാരെക്കൂടി ഉടന്‍ കണ്ടെത്തി കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. വിതുര പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് പ്രകടനം നടത്തി.