പാങ്ങോട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാങ്ങോട് മന്നാനിയ്യാ യത്തിംഖാനയ്ക്ക് സമീപം ചാവരുകോണം ഷാജി മന്‍സിലില്‍ ഷാജഹാ(25)നെ പോലീസ് അറസ്റ്റ് ചെയ്തു. വീടുസമീപം പുതുതായി നിര്‍മിക്കുന്ന വീടിന്റെ താക്കോല്‍ നല്‍കാനെത്തിയ കുട്ടിയെ വീടിനകത്തുകൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.
26ന് ഉച്ചയ്ക്കാണ് സംഭവം. കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെത്തുടര്‍ന്ന് പാങ്ങോട് പോലീസിന് പരാതി നല്‍കുകയായിരുന്നു. കിളിമാനൂര്‍ സി.ഐ.ആര്‍. അശോക്കുമാര്‍, പാങ്ങോട് എസ്.ഐ. രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.