പാലോട്: ഇന്നലെ രാത്രിയിലെ കനത്ത മഴയില്‍ തിരുവനന്തപുരം - ചെങ്കോട്ട റോഡ് പലയിടത്തും വെള്ളത്തിനടിയിലായി. പാലോട് കാര്‍ഷിക വികസന ബാങ്കിനു സമീപം വെള്ളപ്പൊക്കമുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ ചെറു മഴയത്തു പോലും വെള്ളപ്പൊക്കമുണ്ടാകുന്നു. നന്ദിയോടിനും പ്ളാവറയ്ക്കും മധ്യേ പല ഭാഗത്തും മഴവെള്ളപ്പാച്ചിലില്‍ മാര്‍ഗ തടസ്സം നേരിട്ടു. കോടികള്‍ മുടക്കി അടുത്ത കാലത്ത് നവീകരിച്ച റോഡില്‍ നിര്‍മിച്ച ഓടകള്‍ പല ഭാഗത്തും അടഞ്ഞു കിടക്കുന്നതാണു വെള്ളപ്പൊക്കത്തിനു കാരണം. അതേസമയം, കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. മഴവെള്ളപ്പാച്ചിലില്‍ റോഡുകള്‍ തകരുകയും വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തു.
WELCOME
Tuesday, October 25, 2011
കനത്തമഴ: ചെങ്കോട്ട റോഡില്‍ വെള്ളപ്പൊക്കം