വിതുര: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന തേവിയാരുകുന്ന്-കരിപ്പാലം റോഡ് അടിയന്തരമായി ടാറിങ് നടത്തണമെന്നു യൂത്ത്കോണ്‍ഗ്രസ് അരുവിക്കര നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി തേവിയാരുകുന്ന് ജി. സുരേഷ്കുമാര്‍ ആവശ്യപ്പെട്ടു.
റോഡിന്റെ ശോച്യാവസ്ഥമൂലം കാല്‍നടപോലും അസാധ്യമാണ്. ഇൌ റൂട്ടില്‍ ഒാടുന്ന കെഎസ്ആര്‍ടിസി ബസുകളും മറ്റും കേടായി വഴിയിലാകുകയും ചെയ്യുന്നു. റോഡ് ടാര്‍ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസികളെ അണിനിരത്തി ആര്യനാട് പഞ്ചായത്ത് ഒാഫിസ് ഉപരോധിക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് തേവിയാരുകുന്ന് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.