പാലോട്: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയത്തിലേയ്ക്ക് ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 1999 മെയ് ഒന്നിനും 2003 ഏപ്രില്‍ 30നും മധ്യേ ജനിച്ചവരും മൂന്ന്, നാല് ക്ലാസുകളില്‍ തുടര്‍ച്ചയായി പൂര്‍ണ അധ്യയനവര്‍ഷം പഠിച്ച് ജയിച്ചവരും ആയിരിക്കണം. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍, നവോദയാ വിദ്യാലയ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി അപേക്ഷ ഫോറം ലഭിക്കും. www.navodayatrivandrum.gov.in എന്ന വെബ് സൈറ്റിലും ഫോറം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപജില്ലാ ഓഫീസുകളില്‍ 31 വരെ സമര്‍പ്പിക്കാം. മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.