നന്ദിയോട്: സ്വകാര്യ ബസ്സിലെ ഡ്രൈവറെ സാമൂഹവിരുദ്ധര്‍
പതിയിരുന്ന് ആക്രമിച്ചു. നന്ദിയോട് ആലമ്പാറ പാലുവള്ളി തടത്തരികത്ത് വീട്ടില്‍
ബിജീഷി (29) നാണ് കഴിഞ്ഞ ദിവസം രാത്രി മര്‍ദനമേറ്റത്. ബിജീഷ് പാലോട് ഗവ.
ആസ്പത്രിയില്‍ ചികിത്സയിലാണ്. ആലമ്പാറ പാറയിടുക്കില്‍ വെച്ചായിരുന്നു അക്രമം.
രാത്രി 9 മണിയോടെ ബസ് ഒതുക്കിയശേഷം വീട്ടിലേക്ക് പോകും വഴിയാണ് അഞ്ചംഗസംഘം
ആക്രമിച്ചത്. മുന്‍പ് രണ്ടുവട്ടം ഇതേസ്ഥലത്തുതന്നെ ഈ സംഘം രാത്രിയില്‍ പതിയിരുന്ന്
ആക്രമണം നടത്തിയതായി പരിസരവാസികള്‍ പറയുന്നു.