സൂപ്പര്‍ കന്നിമേറ: പാളയം മാര്‍ക്കറ്റിന്റെ സ്ഥാനത്ത് വരാനിരിക്കുന്ന സമുച്ചയം
തിരുവനന്തപുരം: സ്വന്തം ഇഷ്ടത്തിനു ജനം തിരഞ്ഞെടുത്ത പാളയത്തെ കണ്ണിമേറ മാര്‍ക്കറ്റിന്റെ പുതിയ മാതൃകയില്‍ വരാന്‍ പോകുന്നതു ത്രീ സ്റ്റാര്‍ സൌകര്യമുള്ള ഹോട്ടല്‍. ബിസിനസ് ഹോട്ടല്‍ മാതൃകയില്‍ നിര്‍മിക്കുന്ന ഹോട്ടല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നഗരസഭയ്ക്കു സ്വന്തമായി ഹോട്ടലുമാകും. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നഗരത്തിലെ ഏക ഹോട്ടല്‍ മാസ്കറ്റ് ഹോട്ടലാണ്. ബിസിനസ് ഹോട്ടലിനു പുറമെ എണ്ണൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയത്തക്കവിധം പാര്‍ക്കിങ് സൌകര്യവും ഒരുക്കുന്നുണ്ട്. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ ഇനിയും വ്യത്യാസം വരുത്താം. അന്തിമ തീരുമാനമുണ്ടാകുമ്പോള്‍ മാത്രമേ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം സംബന്ധിച്ചും അന്തിമ തീരുമാനം ഉണ്ടാകൂ. മൂന്നര വര്‍ഷം കൊണ്ടു കണ്ണിമേറ മാര്‍ക്കറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റു പദ്ധതികളില്‍ നിന്നു വ്യത്യസ്തമായി, കണ്ണിമേറ മാര്‍ക്കറ്റിന്റെ പുതിയ മാതൃക എങ്ങനെ വേണമെന്നു ജനങ്ങളുടെ അഭിപ്രായം നഗരസഭ സ്വരൂപിച്ചിരുന്നു. ഇതിനായി നാലു ഡിസൈനുകള്‍ പാളയത്തു പ്രത്യേകം സജ്ജീകരിച്ചു. ഇതില്‍ ഇഷ്ടമുള്ളവക്കു വോട്ട്
ഇരുട്ടുമ്പോള്‍ ഇങ്ങനെ തിളങ്ങും.