വിതുര: പേപ്പാറ ഡാമിന്റെ സംഭരണശേഷി ഉയര്‍ത്തുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് മുന്നോടിയായി വനംമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഡാം സന്ദര്‍ശിച്ചു. ജലസംഭരണിയുടെ തീരത്തുള്ള ആദിവാസികള്‍ക്ക് ദോഷംവരാത്ത രീതിയില്‍ സംഭരണശേഷി ആറു മീറ്റര്‍ കൂട്ടാന്‍ ശുപാര്‍ശ ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം നഗരവാസികള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന അരുവിക്കര ഡാമിന്റെ അപ്പര്‍ ഡാമായ പേപ്പാറയില്‍ സംഭരണശേഷി കൂട്ടിയാലേ ജപ്പാന്‍, ജണ്‍റം പദ്ധതികള്‍ക്ക് ആവശ്യമായ വെള്ളം കിട്ടൂ. ഡാമിന്റെ ഉയരം കൂട്ടാനുള്ള അനുമതിക്കായി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല സംസ്ഥാന വന്യജീവി ബോര്‍ഡിനാണ്. ഒരാഴ്ചയ്ക്കുശേഷം ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുള്ളതിനാലാണ് വനംമന്ത്രി വെള്ളിയാഴ്ച പേപ്പാറയില്‍ സന്ദര്‍ശനം നടത്തിയത്.
അഞ്ചുവര്‍ഷം മുമ്പ് ഡാമിന്റെ സംഭരണശേഷി അഞ്ചരമീറ്റര്‍ ഉയര്‍ത്തി മൂന്നാഴ്ചയോളം 'ട്രയല്‍ റണ്‍' നടത്തിയിരുന്നു. 200 ഹെക്ടറോളം വനഭൂമി വെള്ളത്തില്‍ മുങ്ങിയതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് തടയുകയാണുണ്ടായത്. പുതിയ വനം വച്ചുപിടിപ്പിച്ച് ഈ പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന.
ആറുമീറ്റര്‍ ഉയര്‍ത്തിയാല്‍ ഏതാനും ആദിവാസികളുടെ വീടും ഭൂമിയും മുങ്ങുമെന്ന് ആശങ്കയുണ്ട്. ഇത്തരം പരാതികള്‍ കൂടി കണക്കിലെടുത്ത് സമഗ്രമായ പാക്കേജാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. പേപ്പാറയ്ക്ക് സമീപത്തെ ആദിവാസി സെറ്റില്‍മെന്റായ പൊടിയകാലായിലേക്ക് ബസ് സര്‍വീസ് തുടങ്ങാനുള്ള തടസ്സം നീക്കുമെന്നും മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ രാജരാജ വര്‍മ്മ, സി.സി.എഫ്. കെ.ജെ.വര്‍ഗീസ്, വനംസെക്രട്ടറി സാജന്‍ പീറ്റര്‍, ജലഅതോറിട്ടി എം.ഡി. അശോക്കുമാര്‍ സിന്‍ഹ, ഡി.എഫ്.ഒ. ജയകുമാര്‍ശര്‍മ്മ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.