കുടവനാട് വനമേഖല മാലിന്യം നിറഞ്ഞ് ഈച്ചയും കൊതുകും പെരുകി
നന്ദിയോട്: പഞ്ചായത്തിലെ കുടവനാട് വനമേഖല മാലിന്യം നിറഞ്ഞ് ഈച്ചയും കൊതുകും പെരുകി ദുര്‍ഗന്ധ മേഖലയായി. ഇവിടെ കിലോമീറ്ററുകളോളം മൂക്കു പൊത്താതെ യാത്ര ചെയ്യാനാവില്ല. ഇറച്ചി വെട്ടിന്റെ അവശിഷ്ടങ്ങളാണ് അധികവും തള്ളുന്നത്. ഇവ ഭക്ഷിക്കാനെത്തുന്ന തെരുവു നായ്ക്കള്‍ വഴിയാത്രക്കാര്‍ക്കു ഭീഷണി ഉയര്‍ത്തുന്നതോടൊപ്പം അവശിഷ്ടങ്ങള്‍ കടിച്ചു വലിച്ചു റോഡിലും ജനവാസ മേഖലകളിലും ഇടുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു. പട്ടാപ്പകലും ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വനപാലകര്‍ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമായി.