വിതുര: പൊന്‍മുടി ഇരുപത്തിയൊന്നാം വളവിനുസമീപം കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റുബസും കൂട്ടിയിടിച്ചു നാലുപേര്‍ക്കു നിസാരപരുക്കേറ്റു. ബസുകള്‍ കൊക്കയിലേക്കു മറിയാതെ ചരിഞ്ഞുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ടാണു സംഭവം. ടൂറിസ്റ്റ് ബസില്‍ സഞ്ചരിച്ചവര്‍ക്കാണു പരുക്കേറ്റത്. വിതുര ഡിപ്പോയില്‍നിന്നുള്ള ബസാണു തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബസുമായി കൂട്ടിയിടിച്ചത്. പൊന്‍മുടി ഇരുപത്തിയൊന്നാം വളവില്‍ അപകടം തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. റോഡിലേക്കു മരച്ചില്ലകളും പുല്‍ച്ചെടികളും മറ്റും വളര്‍ന്നുനില്‍ക്കുന്നത് അപകടഹേതുവായി മാറി. സൈഡ് നല്‍കുമ്പോള്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുക പതിവാണ്.
WELCOME
Wednesday, October 26, 2011
പൊന്‍മുടിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്കു പരുക്കേറ്റു