പാലോട്: പാലോട് ടൗണില്‍ ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍
അപകട ഭീഷണിയില്‍. കണ്ണൊന്ന് തെറ്റിയാല്‍, അതുമല്ലെങ്കില്‍ ബസ് ഒന്ന്
ഒതുങ്ങിനിന്നാല്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെട്ടതുതന്നെ. നേരത്തെ ഇവിടെ
ഉണ്ടായിരുന്ന കല്ലുകെട്ട് ഇടിഞ്ഞ് വന്‍ കുഴിയിലേക്ക് പതിച്ചതാണ് ഇപ്പോഴത്തെ
അപകടക്കെണിക്ക് കാരണം. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന
തിരുവനന്തപുരം-തെങ്കാശി റോഡിലാണ് ഈ ചതിക്കുഴി.
കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിച്ചുകഴിഞ്ഞു. രാവിലേയും വൈകുന്നേരവുമാണ് ഇവിടെ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്. കാത്തിരിപ്പുകേന്ദ്രമില്ലാത്തതിനാല്‍ അപകടത്തിന് ആഴമേറുന്നു. മുന്‍പ് ഇവിടെ രണ്ട് കൈവരികളാണ് ഉണ്ടായിരുന്നത്. ഏതോ വാഹനം ഇടിച്ചുതന്നെയാണ് ഇവിടത്തെ കൈവരികള്‍ തകര്‍ന്നത്. അതിനുശേഷം നിരവധി സംഘടനകള്‍ അപകടത്തിന്റെ ആഴം ജനപ്രതിനിധികളേയും നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് അധികൃതരേയും ധരിപ്പിച്ചിരുന്നു. എന്നിട്ടും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടന്നില്ല.
തല്‍ക്കാല സംരക്ഷണമെന്ന നിലയില്‍ ഒരു സംരക്ഷണ വേലിയെങ്കിലും സ്ഥാപിച്ചാല്‍ യാത്രക്കാര്‍ തോട്ടില്‍ വീഴുന്നത് ഒഴിവാകുമായിരുന്നു. ബസ് വന്ന് നില്‍ക്കുന്ന സ്ഥലവും അപകടക്കുഴിയും തമ്മില്‍ ഒന്നര അടി മാത്രമാണ് അകലം.
ബസ് നിര്‍ത്തി വാതില്‍ തുറന്നുകഴിഞ്ഞാല്‍ കുഴിയില്‍ വീണതുതന്നെ. ഇതിന് സമീപത്തായി രൂപം കൊണ്ട കുഴി നാട്ടുകാര്‍ തന്നെ കല്ലും മണ്ണും ഉപയോഗിച്ച് അടച്ചു. അതിനാല്‍ അവിടത്തെ അപകടത്തിന് അറുതി വന്നിട്ടുണ്ട്. അയ്യായിരത്തിലധികം യാത്രക്കാരും അതിന്റെ ഇരട്ടി വിദ്യാര്‍ഥികളും ബസ് കാത്തുനില്‍ക്കുന്ന സ്ഥലത്താണ് ഈ അപകടക്കെണി.