പാലോട്: യൂണിയന്റെ കീഴില്‍ നന്ദിയോട് ചുണ്ടകരിക്കകത്ത് 'സമസ്യ ബാലജനസഖ്യം രൂപീകരിച്ചു. യൂണിയന്‍ രക്ഷാധികാരി വി.എല്‍. രാജീവിന്റെ അധ്യക്ഷതയില്‍ നന്ദിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എസ്. ബാജിലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികളിലെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ ബാലജനസഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ടി.എച്ച്. വിജയമോഹനന്‍ പ്രസംഗിച്ചു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. സമ്മാന വിതരണവും നടന്നു.ഭാരവാഹികള്‍: ശിശിരരാജ് (പ്രസി), അനന്ദു(സെക്ര.), അഭിരാം (വൈ. പ്രസി), രേഷ്മ(ജോ. സെക്ര), അരവിന്ദ്( ട്രഷ), അഭിജിത്( സേവന വിഭാഗം ഓഫിസര്‍), ലിമ( ബാലികാ വിഭാഗം കണ്‍വീനര്‍), ശ്യം( യൂണിയന്‍ പ്രതിനിധി)