വിതുര: ചേന്നന്‍പാറ ജംക്ഷനില്‍ കോണ്‍ഗ്രസ് സ്ഥാപിച്ചിരുന്ന ഫ്ളക്സ്ബോര്‍ഡ് കുത്തിക്കീറിയതായി പരാതി. ചേന്നന്‍പാറ ആയുര്‍വേദ ആശുപത്രിക്കു 35 ലക്ഷംരൂപ അനുവദിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും സ്പീക്കര്‍ ജി. കാര്‍ത്തികേയനും അഭിനന്ദനം രേഖപ്പെടുത്തി സ്ഥാപിച്ച ബോര്‍ഡാണു കുത്തിക്കീറിയത്.
ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മഹേഷിനു മര്‍ദനമേല്‍ക്കുകയും ചെയ്തു. ബിജെപിക്കാരാണു സംഭവത്തിന്‍െറ പിന്നിലെന്നും, ചേന്നന്‍പാറ വാര്‍ഡംഗത്തെ പ്രതിയാക്കി പൊലീസില്‍ പരാതി നല്‍കിയതായുംകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍. അനിരുദ്ധന്‍നായര്‍ അറിയിച്ചു. മഹേഷിനെ മര്‍ദിച്ച ബിജെപിക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ ചേന്നന്‍പാറയില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി.