പെരിങ്ങമ്മല: ഇക്ബാല്‍ കോളേജ് ട്രസ്റ്റിന്റെ അഴിമതി നിറഞ്ഞ ഭരണം അവസാനിപ്പിക്കുക, കാലഹരണപ്പെട്ട ഭരണസമിതി രാജിവെയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രസ്റ്റ് ഓഫീസ് പടിക്കല്‍ ഇക്ബാല്‍ നഗര്‍ പൗരസമിതി ധര്‍ണ നടത്തി.
ഡോ.കെ.കെ.യൂനുസ്‌കുഞ്ഞ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ടി.എ. വഹാബ്, മണ്‍പുറം റഷീദ്, കൊച്ചുകരിക്കകം നൗഷാദ്, ഇസ്ഹാക്ക് ഹാജി, ഇ.സലാഹുദീന്‍, ഷംസുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.