WELCOME
Wednesday, October 19, 2011
പണ്ടാര വീട്ടില്‍ മുരളി അനുശോചന യോഗം
പാലോട്: പെരിങ്ങമ്മല ദൈവപ്പുര പണ്ടാര വീട്ടില്‍ പി. മുരളീധരന്‍നായരുടെ (ദൈവപ്പുര മുരളി) നിര്യാണത്തില്‍ ദൈവപ്പുരയില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി. പവിത്രകുമാറിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല, ഡി. രഘുനാഥന്‍നായര്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് ജോസഫ്, ഷാഹിദാ ബീഗം, ജി. സുബാഷ്, ബ്ളോക്ക് സ്ഥിരം സമിതി ചെയര്‍പഴ്സന്‍ ജുമൈലാ സത്താര്‍, എസ്.എം. ഹനീഫ, ഒഴുകുപാറ അസീസ്, പള്ളിവിള സലിം, ഇബ്രാഹിംകുഞ്ഞ്, കെ.സി. സോമരാജന്‍, ടി. വേണുഗോപാലന്‍ നായര്‍, കൊച്ചുകരിക്കകം നൌഷാദ്, എസ്. സുരേഷ്, വില്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. മുരളിയുടെ നിര്യാണത്തില്‍ ബാലജന സഖ്യം പാലോട് യൂണിയന്‍ അനുശോചിച്ചു. സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി 1989ല്‍ പാലോട് യൂണിയന്‍ രൂപീകരിച്ച മുരളി 15 വര്‍ഷക്കാലം സഖ്യത്തിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുരളിയുടെ സംസ്കാര ചടങ്ങുകള്‍ നടന്നു.
പെരിങ്ങമ്മല: യൂത്ത്‌കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പി.മുരളീധരന്‍നായരുടെ വേര്‍പാടില്‍ സര്‍വകക്ഷിയോഗം അനുശോചിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.പവിത്രകുമാര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഡി.രഘുനാഥന്‍നായര്‍, സോഫീ തോമസ്, ജോര്‍ജ് ജോസഫ്, പി.വത്സല, ജി.സുഭാഷ്, ഷാഹിദ, ഒഴുകുപാറ അസീസ്, കൊച്ചുകരിക്കകം നൗഷാദ്, പള്ളിവിള സമീം എന്നിവര്‍ സംസാരിച്ചു.