വിതുര: പേപ്പാറഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു സിപിഎം വിതുര ലോക്കല്‍കമ്മിറ്റി ആവശ്യപ്പെട്ടു. ഡാമില്‍ കാല്‍നൂറ്റാണ്ടായി അടിഞ്ഞുകിടക്കുന്ന മണലും എക്കലും നീക്കം ചെയ്തു ശുദ്ധീകരിച്ചാല്‍ കൂടുതല്‍ ജലം സംഭരിക്കാന്‍ കഴിയും. അതോടെ തലസ്ഥാന നഗരിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും വൈദ്യുതിഉല്‍പപ്പാദനം വര്‍ധിപ്പിക്കാനും സാധിക്കുമെന്നും ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെ. വിനീഷ്കുമാര്‍ പറഞ്ഞു. ഡാം ആറു മീറ്റര്‍ ഉയര്‍ത്തിയാല്‍ ആദിവാസിമേഖല വെള്ളത്തില്‍ മുങ്ങുമെന്നും, ഉയര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
WELCOME
Tuesday, October 25, 2011
പേപ്പാറ ഡാം ഉയര്‍ത്തരുത്: സിപിഎം