
പാലോട്: നന്ദിയോട്-വിതുര റോഡില്‍ പൈപ്പ്ലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുന്നതു സംബന്ധിച്ചു പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തില്‍ പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് പൌവത്തൂര്‍ യൂണിറ്റ് രൂപീകരണ സമ്മേളനം പ്രതിഷേധിച്ചു. അടിയന്തരമായി പൈപ്പ് ലൈന്‍ നന്നാക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് പത്മാലയം മിനിലാലിന്റെ അധ്യക്ഷതയില്‍ ബി..എസ്. രമേശന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറല്‍ സെക്രട്ടറി ഡി.എസ്. വിജയന്‍, വൈ. പ്രസിഡന്റ് എം. സോമന്‍, സെക്രട്ടറി എസ്.എസ്. രവികുമാര്‍ എ.ഗിരിധരന്‍, എ.വിനോദ് എന്നിവര്‍ പ്രസംഗിച്ചു. 25 വരെ മെംബര്‍ഷിപ്പ് വിതരണം നടത്താന്‍ യോഗം തീരുമാനിച്ചു. ഭാരവാഹികള്‍: കെ.രവി ( പ്രസി), ബി. ബാഹുലേയന്‍( വൈ. പ്രസി.) പി.എസ്. പ്രശാന്ത് ( ജനറല്‍ സെക്ര), ഗിരികുമാര്‍ (സെക്ര.), ടി. സുരേന്ദ്രന്‍ (ട്രഷ).