വിതുര: ഉപയോഗശൂന്യമായി കിടന്ന പഞ്ചായത്തുകുളത്തില്‍ മല്‍സ്യകൃഷി നടത്തിയ കുടുംബശ്രി യൂണിറ്റിനു നൂറുമേനി വിളവ് ലഭിച്ചു. മല്‍സ്യകേരളം പദ്ധതിയുടെ ഭാഗമായി തൊളിക്കോട് പഞ്ചായത്തിലെ കണ്ണങ്കര കൈരളി വനിതാസ്വയംസഹായ സംഘമാണു മല്‍സ്യകൃഷി നടത്തി മികച്ചവിളവ് കൊയ്തത്. ആറ്റ്കൊഞ്ച്, കട്ല, രോഹു എന്നിവയാണ് കൃഷി നടത്തിയത്. ഇരുപതിനായിരത്തോളം രൂപയ്ക്കു മല്‍സ്യം വിറ്റു. ആറ്റ്കൊഞ്ചിന് കിലോയ്ക്കു 400 രൂപവീതം ലഭിച്ചു.
പതിനായിരം രൂപയ്ക്ക് ആറ്റ് കൊഞ്ച് വിറ്റു. വിളവെടുപ്പ് കാണുവാന്‍ വിദ്യാര്‍ഥികളും നാട്ടുകാരും തടിച്ചുകൂടി. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാര്‍ വിളവെടുപ്പ്ഉദ്ഘാടനം ചെയ്തു. ആനപ്പെട്ടി വാര്‍ഡംഗം ശ്രീകലാ മോഹന്‍, മല്‍സ്യകര്‍ഷക കോഒാര്‍ഡിനേറ്റര്‍ തച്ചന്‍കോട് മനോഹരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു. മല്‍സ്യകൃഷി വന്‍ വിജയമായതോടെ കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുവാനുളള തീരുമാനത്തിലാണു കുടുംബശ്രീ അംഗങ്ങള്‍.