പാലോട്: നന്ദിയോട്ടെ ദമ്പതിമാരുടെ അസാധാരണ മരണത്തിന്റെ വേരുകള്‍ തേടിയുള്ള പോലീസിന്റെ അന്വേഷണം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നു. നന്ദിയോട് പച്ച, ഓരുകുഴി തടത്തരികത്തു വീട്ടില്‍ സുദര്‍ശനന്‍ (50), ഭാര്യ ലതാദേവി (42) എന്നിവരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ഇതില്‍ ഭാര്യയുടെ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിക്കുകയായിരുന്നു. സുദര്‍ശനന്‍ തൂങ്ങിമരിക്കുന്നതിന് മുമ്പ് മക്കളായ അനന്ദുവിനേയും നന്ദനയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും തലനാരിഴക്ക് ഇരുവരും രക്ഷപ്പെടുകയായിരുന്നു.
കഴുത്തില്‍ കയര്‍ മുറുകി മുറിവേറ്റ നന്ദന (10) തിരുവനന്തപുരം എസ്.എ.ടിയില്‍ സുഖംപ്രാപിച്ചുവരുന്നു. അര്‍ദ്ധരാത്രി 12 ന് ശേഷം നടന്ന കൊലപാതകവും ആത്മഹത്യയുമായതിനാല്‍ സ്വാഭാവികമായും മൊബൈല്‍ ഫോണിന്റെ സാന്നിധ്യത്തെപ്പറ്റി പരിശോധിക്കേണ്ടതുണ്ടെന്ന് കേസ് അന്വേഷിക്കുന്ന പാലോട് സി.ഐ. വി.എസ്.പ്രദീപ് കുമാര്‍ പറഞ്ഞു. ഇതിനായി രണ്ട് ഫോണുകളും സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.
സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കുന്നതിന്റെ ഭാഗമായി അനന്ദുവിനെ വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അച്ഛനമ്മമാരുടെ മരണത്തെത്തുടര്‍ന്ന് നടന്ന ദാരുണ സംഭവങ്ങളില്‍നിന്നും ഈ 17 കാരന്‍ മോചിതനായിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ലതാദേവിയുടെ ഫോണില്‍ കഴിഞ്ഞ മൂന്നുമാസമായി വന്ന ഫോണ്‍ കോളുകളുടെ കൃത്യമായ വിവരം ലഭിച്ചാലേ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകൂവെന്ന് പോലീസ് പറയുന്നു. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം ധൃതഗതിയിലാക്കും.
എന്നാല്‍ ലതാദേവിയുടെയും സുദര്‍ശനന്റെയും കുടുംബജീവിതത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് സമീപ വാസികള്‍ പറയുന്നു. അച്ഛന്‍ തങ്ങളോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നും എപ്പോഴും തങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നെന്നും അനന്ദു പറയുന്നു. അപ്പോഴും സുദര്‍ശനന്‍ എന്തിനാണ് ഈ പാതകം ചെയ്തതെന്ന ചോദ്യത്തിന് നാട്ടുകാര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ മറുപടിയില്ല.