പാലോട്: നന്ദിയോട് പഞ്ചായത്തിലെ കടുവപ്പാറയില്‍ നദീതീരത്തു നില്‍ക്കുന്ന വന്‍ പയണ് മരം പുറംമ്പോക്കിലെ നാല് വീടുകള്‍ക്കു ഭീഷണി ഉയര്‍ത്തുന്നു. ശീലാസ്, പൊന്നയ്യന്‍നാടാര്‍, സാബു, അമ്മുക്കുട്ടി എന്നിവരുടെ കുടിലുകള്‍ക്കാണ് പൊള്ളയായ മരം ഭീഷണിയായിരിക്കുന്നത്. കാറ്റടിച്ചാല്‍ ഏതു നിമിഷവും ഒടിഞ്ഞു വീഴാവുന്ന മരത്തിന്റെ വലിയൊരു ശിഖരം കഴിഞ്ഞ ദിവസം ഒടിഞ്ഞുവീണ് ശീലാസിന്റെ കൃഷിവിളകള്‍ നശിച്ചു. ശിഖരം ഒടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ഇതിലെ പൊള്ള ശ്രദ്ധയില്‍പ്പെട്ടത്. സ്വന്തമായി ഭൂമിയില്ലാത്ത 50 വര്‍ഷത്തിലേറെയായി കുടിയേറി പാര്‍ക്കുന്നവരാണ് പുറംമ്പോക്കില്‍ കഴിയുന്നത്. അടിയന്തരമായി മരം മുറിച്ചു മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
WELCOME
Sunday, October 30, 2011
കടുവപ്പാറയില്‍ വീടുകള്‍ക്ക് ഭീഷണിയായി മരം, ശിഖരം ഒടിഞ്ഞു വീണ് കൃഷി നശിച്ചു