WELCOME
Thursday, October 27, 2011
വിതുരയില്‍ ഹര്‍ത്താല്‍ ആചരിച്ചു
വിതുര: ദലിത് യുവാവ് തേവിയോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം സിനു ഭവനില്‍ എസ്.എം. സിനു പൊലീസ് പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാരോപിച്ചും, സിനുവിനെ മര്‍ദിച്ച പൊലീസുകാരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും സിപിഎമ്മിന്റെയും പട്ടികജാതി സര്‍വീസ് സൊസൈറ്റിയുടെയും നേതൃത്വത്തില്‍ വിതുരയില്‍ ഹര്‍ത്താല്‍ ആചരിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല. സിപിഎം പ്രകടനം നടത്തി.