പാലോട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്നും മടങ്ങുകയായിരുന്ന 22 കാരിയെ ഓട്ടോയിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ബഹളം വെച്ചതിനെതുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോഡ്രൈവറെ പിടികൂടി പാലോട് പോലീസില്‍ ഏല്പിച്ചു. പാലോട് പാപ്പനംകോട് പെട്രോള്‍പമ്പിന് സമീപത്തുവെച്ച് രാത്രി 7 മണിയോടെയാണ് സംഭവം.
പെരിങ്ങമ്മല സ്വദേശി ഷാന്‍ (26), ഇടവം സ്വദേശി റംഷീദ് (23) എന്നിവരാണ് ഓട്ടോയില്‍നിന്നും ഓടി രക്ഷപ്പെട്ടതെന്നും ഓട്ടോഡ്രൈവര്‍ ഷിബു കസ്റ്റഡിയിലാണെന്നും പോലീസ് പറഞ്ഞു.
പോലീസ് പ്രതികളെ പരമാവധി സഹായിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. യഥാര്‍ഥ വിവരങ്ങള്‍ അന്വേഷിക്കാന്‍പോലും ഇവര്‍ മെനക്കെട്ടില്ലെന്ന് ആക്ഷേപമുണ്ട്. പാപ്പനംകോട് ഭാഗത്ത് ഇതിന്മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിട്ടും പോലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെന്ന് രക്ഷിതാക്കളും പറയുന്നു.