വിതുര: തൊളിക്കോട്, വിതുര പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്റ്സ് അസോസിയേഷനുകളുടെയും വിതുര പൊലീസിന്റെയും നേതൃത്വത്തില്‍ ആനപ്പെട്ടിയില്‍ പൊലീസ് മീറ്റ് സംഘടിപ്പിച്ചു. നേരത്തേ വിതുരയില്‍ നടത്തിയ പൊലീസ് മീറ്റില്‍ റസിഡന്‍സുകള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അസോസിയേഷന്റെ അഭ്യര്‍ഥന കണക്കിലെടുത്തു മദ്യ, മണല്‍ മാഫിയകളെ അമര്‍ച്ചചെയ്യുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിച്ച വിതുര എസ്ഐ: എന്‍. സുനീഷിനെ അഭിനന്ദിച്ചു.
ചെറുപ്പക്കാരായ ബൈക്ക് യാത്രികരുടെ അമിത വേഗം തടയാനും വിദ്യാര്‍ഥികളെ വാഹനങ്ങളില്‍ കുത്തിനിറച്ചുകൊണ്ടുപോകുന്ന സ്കൂളുകളുടെ പേരില്‍ നടപടികള്‍ സ്വീകരിക്കാനും വിതുര കലുങ്ക് ജംക്ഷനിലെ ഗതാഗതകുരുക്ക് അഴിക്കാനും പ്രധാന ജംക്ഷനുകളില്‍ പൊലീസിന്റെ പരാതിപ്പെട്ടികള്‍ സ്ഥാപിക്കാനും മീറ്റില്‍ തീരുമാനമെടുത്തു. ആനപ്പെട്ടി സൌഹൃദ റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എന്‍.കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.
വിതുര എസ്ഐ: എന്‍. സുനീഷ് ഉദ്ഘാടനം ചെയ്തു. പത്തേക്കര്‍ അനില്‍കുമാര്‍, മാന്‍കുന്നില്‍ പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.എല്ലാ മാസവും വിവിധ കേന്ദ്രങ്ങളില്‍ വച്ചു പൊലീസ് മീറ്റ് നടത്തി പരാതികള്‍ കേട്ടു പരിഹാരം ഉണ്ടാക്കുമെന്നു വിതുര, കൊപ്പം, ചായം കോട്ടിയത്തറ, മാങ്കാട്, ചേന്നന്‍പാറ, ആനപ്പെട്ടി റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹികളും പൊലീസും അറിയിച്ചു.