WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, October 28, 2011

പ്രാദേശിക വിദ്യാഭ്യാസ ചരിത്രം



  • 1894 ല്‍ ആരംഭിച്ച പച്ച എല്‍ പി.എസ് ആണ് (നന്ദിയോട്പഞ്ചായത്തിലെ) പ്രദേശത്തെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസ സ്ഥാപനം.
  • പാങ്ങോട്പ ഞ്ചായത്തിലെ ആദ്യത്തെ സ്കൂളായ ഭരതന്നൂര്‍ എല്‍.പി. സ്കൂള്‍1896 കാലഘട്ടത്തില്‍ സ്ഥാപിച്ചു.
  • പഞ്ചായത്തിന്റെ സിരാകേന്ദ്രമായ പെരിങ്ങമ്മലയില്‍ സ്വകാര്യ മേഖലയില്‍ സ്ഥാപിതമായതും(1901)ല്‍, സര്‍ക്കാരിനു വിട്ടുകൊടുത്തതുമായ(1917) പെരിങ്ങമ്മല ഗവണ്‍മെന്റു സ്കൂള്‍ ആണ് പെരിങ്ങമ്മല പഞ്ചായത്തിലെ ആദ്യ വിദ്യാലയം. 
  • 1938-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്കുവേണ്ടി സ്ഥാപിച്ച മടത്തറക്കാണി എല്‍.പി.എസ് 1952-ല്‍ യു.പി.എസ്  ആയും  1982-ല്‍ ഹൈസ്ക്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. 
  • ആദിവാസിമേഖലയായ പള്ളിപ്പുരക്കരിക്കകം എന്ന സ്ഥലത്ത് ഗിരിവര്‍ഗ്ഗക്കാരനായ ശ്രീ.ശീതങ്കന്‍ കാണി ആരംഭിച്ച ഏകാധ്യാപകവിദ്യാലയം  ഇലഞ്ചിയത്ത് മാനേജ്മെന്റ് സ്ക്കൂളായി മാറ്റി സ്ഥാപിച്ചു. 
  • 1945-ല്‍ ഞാറനീലി എന്ന സ്ഥലത്ത് സര്‍ക്കാര്‍ വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ച പഞ്ചായത്തിലെ വളരെ പഴക്കമുള്ള ഒരു വിദ്യാലയമാണ് കരിമണ്‍കോട് ഗവ.എല്‍.പി.എസ്. പൌരപ്രമുഖനായിരുന്ന വേലായുധക്കുറുപ്പ് സ്ഥാപിച്ച് സര്‍ക്കാരിന് കൈമാറിയതാണ് ഈ വിദ്യാലയം. 
  • ജില്ലയിലെ പ്രധാന ഹരിജന്‍-ഗിരിജന്‍ മേഖലയായ ഇടിഞ്ഞാറില്‍ 1957-ല്‍ പറക്കോണം അബ്ദുല്‍ഖരീം എന്നയാളുടെ ശ്രമഫലമായി ഹരിജന്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ്, ഇടിഞ്ഞാര്‍ ട്രൈബല്‍ എല്‍.പി.എസ് ആരംഭിച്ചു. 
  • 1964-ല്‍ ഇക്ബാല്‍ കോളേജ് ട്രസ്റ്റിന്റെ കീഴില്‍ ആദ്യത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രമായ ഇക്ബാല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു.