പാലോട്: സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനല്‍ നല്‍കിയതോടെ മല്‍സരം ഉറപ്പായി. ഭരണം കയ്യാളുന്ന എല്‍ഡിഎഫ് നിലവിലെ പ്രസിഡന്റ് എ.എ. റഷീദിന്റെ നേതൃത്വത്തിലും യുഡിഎഫ് പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സലയുടെ നേതൃത്വത്തിലുമാണു പാനല്‍ നല്‍കിയിരിക്കുന്നത്.
വാര്‍ഡ്, സ്ഥാനാര്‍ഥികള്‍ എല്‍ഡിഎഫ്, യുഡിഎഫ് എന്നീ ക്രമത്തില്‍ ചുവടെ. പാലോട്: എ.എ. റഷീദ് - കെ. സലിം. ദൈവപ്പുര: ജോര്‍ജ് ജോസഫ് - എസ്. സുരേഷ്. തെന്നൂര്‍: പുതുവല്‍ മുരളി - കെ.സി. സോമരാജന്‍. പെരിങ്ങമ്മല നിക്ഷേപ സംവരണ വാര്‍ഡ്: ജെ. ബഷീര്‍ - എസ്. അബ്ദുല്‍ ഹക്കിം.
കൊല്ലായില്‍: മടത്തറ സുധാകരന്‍ - പള്ളിവിള സലിം. മടത്തറ: ജയസിങ് - ആല്‍ബര്‍ട്ട്, ഇടിഞ്ഞാര്‍: വല്‍സമ്മാ വില്‍സന്‍ - കോമളം, ഇടവം: കെ.ജെ.കുഞ്ഞുമോന്‍ - എം. ഇബ്രാഹിം കുഞ്ഞ്. ഞാറനീലി എസ്ടി സംവരണം: സുരേന്ദ്രന്‍ കാണി - പി. വല്‍സല. ചിറ്റൂര്‍: ഷാനിഫാ ബീവി - ഹലീന. ചിപ്പന്‍ചിറ: സുശീല - ഷെര്‍ളി.