വിതുര: ഇന്ദിരാഗാന്ധി നാഷനല്‍ ഒാപ്പണ്‍ യൂണിവേഴ്സിറ്റി(ഇഗ്നോ) ദക്ഷിണേന്ത്യന്‍ പഠനകേന്ദ്രം വിതുരയ്ക്കു നഷ്ടപ്പെടാതിരിക്കാന്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി പ്രയത്നിക്കണമെന്നു യൂത്ത് കോണ്‍ഗ്രസ് വിതുര മണ്ഡലം കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഇഗ്നോയ്ക്കു പുറമെ രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്ററും വിതുരയില്‍ സ്ഥാപിക്കുന്നുണ്ട്. മണ്ഡലം പ്രസിഡന്റ് ബി.ആര്‍. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
തോട്ടുമുക്ക് അന്‍സര്‍, എല്‍.കെ. ലാല്‍റോഷിന്‍,എല്‍.വി. വിപിന്‍, എസ്. കുമാരപിള്ള, ജി.ഡി. ശിബുരാജ്, എസ്. ഷംനാദ്, ജി. ഗിരീശന്‍, ജി. ജയപ്രകാശ്, ബിജു, സിദ്ദീഖ്, ഹരിലാല്‍, വിനീത്, ശാന്തി ജി. നായര്‍, സുരേഷ്, ഷാജി എന്നിവര്‍ പ്രസംഗിച്ചു. ഷിറാസ്ഖാന്‍ ക്ളാസെടുത്തു.