പാലോട്: ആദിവാസി മേഖലയായ കരിമ്പിന്‍കാലായിലെ വനാന്തരത്തില്‍ കൂടി സഞ്ചരിക്കുന്നവര്‍ മരങ്ങളില്‍ പിടിക്കരുത്, ഷോക്കടിക്കും. ഇവിടെ പല ഭാഗത്തും വൈദ്യുതി ലൈനിനെ അക്കേഷ്യയും മാഞ്ചിയവും വിഴുങ്ങിയിരിക്കുകയാണ്. ചില ഭാഗത്തു സ്റ്റേ കമ്പികള്‍ വരെ മരം വിഴുങ്ങിയ നിലയിലാണ്.
വൈദ്യുതി ലൈനിനു താഴെ മരത്തൈകള്‍ വച്ചുപിടിപ്പിക്കുമ്പോള്‍ അതു വളര്‍ന്നു ഷോക്കായി മാറുമെന്നു വനം വകുപ്പിന് അറിയാന്‍ പാടില്ലാത്തതാണോ....? എന്നാല്‍ ഇതു നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയാല്‍ പ്രസാരണനഷ്ടം കുറയ്ക്കാന്‍ കെഎസ്ഇബിക്കാര്‍ നടപടി സ്വീകരിക്കുമോ....? അതുമില്ല. കുറ്റക്കാര്‍ വനം വകുപ്പോ വൈദ്യുതി വകുപ്പോ ആരായാലും ഒരു കാര്യം ഉറപ്പ്; നാട്ടുകാര്‍ക്കു ഭീഷണിയാണിത്. വിതുര പഞ്ചായത്തിലെ പാലോട് സെക്ഷന്‍ വൈദ്യുതി ഓഫിസിനു കീഴിലുള്ള പ്രദേശമാണു കരിമ്പിന്‍കാല.