WELCOME
Thursday, October 27, 2011
ഏക മകനും പോയി; കരഞ്ഞ് കണ്ണീര്‍ വറ്റി മീന
വിതുര: പോലീസ് ജാമ്യം നല്‍കി വിട്ടയച്ച മകന് രാത്രി ചോറുവിളമ്പി നല്‍കിയശേഷം ഉറങ്ങാന്‍ കിടന്ന മീന പുലര്‍ച്ചെ കണ്ടത് സിനു തൂങ്ങിനില്‍ക്കുന്നതാണ്. ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ച മീനയ്ക്ക് ഏക മകനും നഷ്ടപ്പെട്ടതോടെ കരയാന്‍ കണ്ണീര്‍ ബാക്കിയില്ലാത്ത അവസ്ഥയാണ്.
ചൊവ്വാഴ്ച രാത്രി പതിനൊന്നോടെ സ്റ്റേഷനില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ സിനുവിനെ ശ്രദ്ധിച്ചോളാന്‍ വിജീഷ് മീനയോട് പറഞ്ഞിരുന്നു. പോലീസുകാര്‍ ക്രൂരമായി തല്ലിയതിനാല്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് സിനു പറഞ്ഞതായി വിജീഷ് മീനയെ അറിയിക്കുകയും ചെയ്തിരുന്നു.
ദരിദ്രകുടുംബത്തിലെ നെടുംതൂണ്‍ നഷ്ടപ്പെട്ടതിനാല്‍ രോഷാകുലരായ നാട്ടുകാര്‍ തെറിയഭിഷേകത്തോടെയാണ് റൂറല്‍ എസ്.പി അക്ബറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തെ ബുധനാഴ്ച എതിരേറ്റത്. ഉച്ചയ്ക്ക് മൃതദേഹം കൊണ്ടുപോകുംവരെ തെറിവിളി തുടര്‍ന്നു. ''സിനുവിനെ അറസ്റ്റുചെയ്ത എസ്.ഐയെ കൊണ്ടുവാ, അവന്‍ വന്ന് തിന്നട്ടെ ഈ മൃതദേഹം'' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്നത്.