WELCOME
Tuesday, October 18, 2011
പാലോട്-കല്ലറ റോഡില്‍ കലുങ്ക് പൊട്ടിമാറി അപകടാവസ്ഥയില്‍
പാലോട്: പാലോട്-കല്ലറ റോഡില്‍ കലുങ്ക്പൊട്ടി മാറിയത് അപകടത്തിന് കാരണമാകുന്നു. പാലോട് റേഞ്ച് ഓഫീസിനും ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രത്തിനും ഇടയ്ക്കുള്ള കലുങ്കാണ് പൊട്ടിമാറിയത്.
കലുങ്കിന്റെ ഇരുഭാഗവും നേരത്തെതന്നെ അടര്ന്നുമാറിയനിലയിലായിരുന്നു. ഒരുഭാഗത്ത് നേരത്തെതന്നെ വലിയ കുഴിയും രൂപംകൊണ്ടതിന് പിന്നാലെയാണ് ഇപ്പോള്‍ കലുങ്കിന്റെ ഉള്‍ഭാഗവും പൊട്ടിമാറിയത്. പ്രതിദിനം നൂറുണക്കിന് വാഹനങ്ങളാണ് ഇതുവഴി യാത്രചെയ്യുന്നത്. ഇക്ബാല്‍ കോളേജ്, എസ്.കെ.വി. ഹൈസ്കൂള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട നൂറുകണക്കിന് വിദ്യാര്‍ഥികളും വി.ബി.ഐ., സി.പി.സി.ആര്.ഐ., കെ.എസ്.ഇ.ബി. സബ്സ്റ്റേഷന് തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്ക് പോകേണ്ട നൂറുകണക്കിന് ഉദ്യോഗസ്ഥരും ഈ റോഡുമാര്‍ഗമാണ് സഞ്ചാരം.
കല്ലറ, കിളിമാനൂര്‍ ഭാഗത്തേക്കുള്ള ബസുകളും അപകടക്കെണിയിലൂടെയാണ് യാത്ര. കലുങ്ക് കഴിഞ്ഞുള്ള വളവും ഏറെ അപകടാവസ്ഥയിലാണ്. ചെറിയ മഴപെയ്താല്‍പ്പോലും ഈ ഭാഗം വെള്ളത്തിനടിയിലാകും. ഏറെ പ്രാധാന്യമുള്ള ഈ റോഡില്‍ റേഞ്ച് ഓഫീസ് ജങ്ഷന് മുതല്‍ വി.ബി.ഐ. ജങ്ഷന് വരെ റോഡ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നിര്‍മിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രം, സംസ്ഥാന ജന്തുജന്യ ഗവേഷണ കേന്ദ്രം എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന ഇവിടെ യാത്രാക്ലേശവും രൂക്ഷമാവുകയാണ്.