തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചപ്പോള്‍ നിലവിലെ ജില്ലാ പ്രസിഡന്റ് വിതുര ശശി മാത്രമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ജില്ലാ ലോഡിങ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് പ്രതിനിധീകരിച്ചാണ് ഇദ്ദേഹം വരണാധികാരി അഡ്വ. ലിജി ഏബ്രഹാം മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
അഡ്വ. ജി. സുബോധനന്‍, ആറ്റിങ്ങല്‍ അജിത്കുമാര്‍, കുറ്റിച്ചല്‍ വേലപ്പന്‍, മണ്ണറ വേണു, വി.ആര്‍. പ്രതാപന്‍, മുഹമ്മദ് ഇക്ബാല്‍, മാരായമുട്ടം സത്യദാസ്, തട്ടത്തുമല ബഷീര്‍, ആറ്റിങ്ങല്‍ വിജയകുമാര്‍, വാമനപുരം സാബു എന്നിവര്‍ വിതുര ശശിയെ നിര്‍ദേശിച്ചുകൊണ്ട് പത്രിക നല്‍കി. വി.ജെ. ജോസഫ്, പി. സുധാകരന്‍, നൗഷാദ് കായ്പാടി, കാച്ചാണി രവി, പാങ്ങപ്പാറ അശോകന്‍, എന്‍.ജയമോഹന്‍, ശ്യാംകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.