പാലോട്: രാത്രി വീടിനു മുകളില്‍ കയറിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. യുവാവിനെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ നന്ദിയോട് ജംക്ഷനു സമീപമുള്ള ശിവദാസന്റെ വീടിനു മകളിലാണ് യുവാവിനെ കണ്ടത്. വീട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് യുവാവ് ചാടിയോടി. ഇതു കണ്ട നാട്ടുകാരില്‍ ചിലര്‍ പിന്നാലെ കൂടി കുഴിവിള ഭാഗത്തു വച്ചു പിടികൂടുകയായിരുന്നു. പിന്നീട് ഒാട്ടോയില്‍ കയറ്റിയ യുവാവിനെ നന്ദിയോട് ജംക്ഷനില്‍ വച്ച് പൊലീസിനു കൈമാറി. എന്നാല്‍ പൊലീസ് എത്തിയതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞു വീണത് പൊലീസിനെ കുഴക്കി. ഏറെ പണിപ്പെട്ടിട്ടും യുവാവ് എഴുന്നേറ്റില്ല തുടര്‍ന്ന് ഓട്ടോയില്‍ തന്നെ പാലോട് ആശുപത്രിയിലാക്കി. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്ത യുവാവ് പൊലീസ് കസ്റ്റഡിയിലുണ്ട്.
WELCOME
Tuesday, October 4, 2011
രാത്രി വീടിനു മുകളില്‍ കയറിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചു പിടികൂടി