വിതുര: വൈദ്യുതി ബില്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് വിതുര
വില്ലേജ് ഓഫീസില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതുകാരണം ഓഫീസിലെ
കുടുസ്സുമുറിയില്‍ ജീവനക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരും
വിയര്‍ത്തൊലിച്ച് കഴിയേണ്ട അവസ്ഥയാണ്.
മാസങ്ങളായി വില്ലേജ് ഓഫീസിലെ വൈദ്യുതി ബില്‍ അടയ്ക്കുന്നില്ലെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ പറയുന്നു. കുടിശ്ശിക തുക മൂവായിരത്തോളം ആയെന്നാണ് സൂചന. നാട്ടുകാര്‍ സംഭാവനയായി നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തിലാണ് വിതുര വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ ഇപ്പോള്‍ നാട്ടുകാര്‍ക്ക് ഓഫീസിനുള്ളില്‍ വിയര്‍ത്തൊലിച്ച് നില്‍ക്കേണ്ട അവസ്ഥയാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുന്നില്ല