ഭരതന്നൂര്‍ : തകര്‍ന്നടിയാറായ ഓഫീസ് മന്ദിരത്തില്‍ നിന്ന് ഫോറസ്റ്റ് ജീവനക്കാര്‍ ജീവനുംകൊണ്ടോടി. സാമൂഹ്യവിരുദ്ധര്‍ കെട്ടിടം താവളമാക്കി കാട് വാഴുന്നു. പാലോട് റെയ്ഞ്ചിലെ ഭരതന്നൂര്‍ ഫോറസ്റ്റ് ഗാര്‍ഡ് സ്റ്റേഷനാണ് ഈ അവസ്ഥ. കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഭിത്തികളും വെള്ളമിറങ്ങി ദ്രവിച്ച് ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. ജീവാപായം ഭയന്ന ജീവനക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം പാലോട്ട് ബീറ്റിന്റെ കീഴില്‍ മൈലമൂട്ടിലുള്ള ഗാര്‍ഡ് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ ഇവിടം സാമൂഹ്യവിരുദ്ധരുടെയും വന്യജീവികളെ വേട്ടയാടുന്നവരുടെയും താവളമായിരുന്നു. ഈ ഭാഗത്ത് കാട് തീയിടുന്നതും പതിവായി. മന്ദിരം പുനര്‍നിര്‍മ്മിച്ച് ഗാര്‍ഡുമാരെ ഇവിടേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടി ഉണ്ടായില്ലെങ്കില്‍ വനത്തിനും വന്യജീവികള്‍ക്കും സുരക്ഷയില്ലാ അവസ്ഥയാവുമെന്ന് നാട്ടുകാര്‍ പറയുന്നു.
WELCOME
Wednesday, October 26, 2011
ഫോറസ്റ്റുകാര്‍ 'രക്ഷപ്പെട്ടു'; അക്രമികള്‍ കാടുവാഴുന്നു