പാലോട്: പെരിങ്ങമ്മല പനങ്ങോട് മത്തായിക്കോണത്ത് കഴിഞ്ഞ രാത്രിയില്‍ റോഡിന്റെ കരിങ്കല്ലുഭിത്തി തകര്‍ന്നു സമീപത്തെ നാസറിന്റെ വീട്ടുമുറ്റത്തേയ്ക്കു പതിച്ചു. ആളില്ലാതിരുന്നതുമൂലം വന്‍അപകടം ഒഴിവായി. നിലവില്‍ ഇവിടെ നാസര്‍ ഏഴടി ഉയരത്തില്‍ കരിങ്കല്ലു കെട്ടിയിരുന്നു.
അടുത്തിടെ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പ്രകാരം നടന്ന റോഡുപണിയുമായി ബന്ധപ്പെട്ട് നിലവിലെ മതിലിനു മുകളില്‍ മൂന്നടി പൊക്കത്തില്‍ കരിങ്കല്ല് അടുക്കുകയായിരുന്നു. ഇത് പ്രായോഗികമല്ലെന്നു നാട്ടുകാര്‍ പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ലത്രെ. കഴിഞ്ഞ രാത്രിയാണു 10 അടിയോളം ഉയരത്തിലെ മതില്‍ പൂര്‍ണമായും തകര്‍ന്നത്. നിര്‍മാണത്തിലെ അഴിമതിയാണു തകര്‍ച്ചയ്ക്കു കാരണമെന്നും റോഡിന്റെ പല ഭാഗത്തും ഇത്തരത്തില്‍ കരിങ്കല്ലുകെട്ട് തകര്‍ച്ച നേരിടുന്നതായും പറയുന്നു. .