ഭരതന്നൂര്‍: പാലോട് ഉപജില്ലാകായികമേളയില്‍ മിതൃമ്മല സ്‌കൂളുകള്‍ ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മിതൃമ്മല ജി.ബി.എച്ച്.എസ്.എസ്സും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മിതൃമ്മല ഗേള്‍സ് എച്ച്.എസ്.എസ്സും ഓവറോള്‍ ചാമ്പ്യന്മാരായി. രണ്ടിനത്തിലും രണ്ടാംസ്ഥാനം ഭരതന്നൂര്‍ ഗവ.എച്ച്.എസ്.എസ്സിനാണ്.
യു.പി.വിഭാഗത്തില്‍ വിതുര ഗവ.യു.പി.എസും എല്‍.പി.വിഭാഗത്തില്‍ ഭരതന്നൂര്‍ ഗവ.എല്‍.പി.എസും ചാമ്പ്യന്‍ഷിപ്പ് നേടി. ഗെയിംസില്‍ സീനിയര്‍ വിഭാഗത്തില്‍ ഭരതന്നൂര്‍ ഗവ.എച്ച്.എസ്.എസും ജൂനിയര്‍ വിഭാഗത്തില്‍ ഇളവട്ടം ബി.ആര്‍.എം.എച്ച്.എസും ചാമ്പ്യന്മാരായി.
സമാപനസമ്മേളനം വാര്‍ഡ് പ്രതിനിധി ഗീതയുടെ അധ്യക്ഷതയില്‍ നടന്നു. ജില്ലാപഞ്ചായത്തംഗം സുഖിരാജന്‍ ഉദ്ഘാടനം ചെയ്തു. കളമച്ചല്‍ ശശി, ഗിരിജാവരന്‍നായര്‍, മുരളീധരക്കുറുപ്പ്, ബി.സത്യന്‍, എ.ഇ.ഒ എസ്. ഷാജു എന്നിവര്‍ പ്രസംഗിച്ചു. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.