നെടുമങ്ങാട്: ഐ.എം.എ.യുടെ രണ്ടാമത്തെ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് പാലോട്ട് തുടങ്ങാന്‍ നടപടികള്‍ പുരോഗമിക്കുന്നതായി ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. ജി. വിജയകുമാര്‍, സെക്രട്ടറി ഡോ.ജെ.രാജഗോപാലന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലോട് വനത്തിനുള്ളില്‍ സ്വകാര്യ വ്യക്തിയുടെ ഏഴേക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. ഐ.എം.എ.യുടെ ആദ്യത്തെ സംസ്‌കരണ പ്ലാന്റ് മലമ്പുഴയില്‍ ശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും അവര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് യാതൊരുവിധത്തിലും ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാവും പ്ലാന്റിന്റെ പ്രവര്‍ത്തനമെന്നും അവര്‍ പറഞ്ഞു.