വിതുര: പഞ്ചായത്തിലെ കേരളോല്‍സവം 18നും19നും നടക്കും. കായിക മല്‍സരങ്ങള്‍ പി.ടി. ഉഷ സ്റ്റേഡിയത്തിലും, കലാമല്‍സരങ്ങള്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും നടക്കും. പഞ്ചായത്ത് പ്രസിഡന്റ്് എല്‍.വി. വിപിന്‍ ഉദ്ഘാടനം ചെയ്യും. വൈസ്പ്രസിഡന്റ്് ശാന്തി.ജി. നായര്‍ അധ്യക്ഷതവഹിക്കും. ക്ളബ്ബുകളും മറ്റും 16നു വൈകിട്ട് 4.30നു മുന്‍പ് പഞ്ചായത്ത് ഒാഫിസില്‍ പേര് റജിസ്റ്റര്‍ ചെയ്യണം. തൊളിക്കോട് പഞ്ചായത്ത് കേരളോല്‍സവം 19നു നടക്കും. സ്പോര്‍ട്സ്- ഗെയിംസ് മല്‍സരങ്ങള്‍ തൊളിക്കോട് സ്കൂള്‍ ഗ്രൌണ്ടിലും, കലാമല്‍സരങ്ങള്‍ ചെറ്റച്ചല്‍ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലാഹാളിലും നടക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ലൈലാ ഹനീഫിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് എസ്.എസ്. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്യും. ക്ളബ്ബുകള്‍ പഞ്ചായത്ത് ഒാഫിസില്‍ പേരു റജിസ്റ്റര്‍ ചെയ്യണം. യുവജനക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ളബ്ബുകളുടെ പ്രതിനിധികള്‍ക്കും പഞ്ചായത്ത് പ്രദേശത്തെ സഹകരണസംഘങ്ങള്‍, വാര്‍ഡ്തല കലാകായിക സമിതികള്‍ എന്നിവ നാമനിര്‍ദേശം ചെയ്യുന്നവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. ഒാഗസ്റ്റ് ഒന്നിന് 15നും 35നും മധ്യേ പ്രായമുള്ളവര്‍ക്കാണു മല്‍സരം. കായിക മല്‍സരത്തില്‍ റിലേകൂടാതെ ഒരാള്‍ക്കു മൂന്നിനത്തിലും, കലാ വിഭാഗത്തില്‍ നാലിനത്തിലും പങ്കെടുക്കാം.