വിതുര: ചായം ഭദ്രകാളി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും ബാര്‍ അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിച്ച അദാലത്തില്‍ 23 പരാതികളെത്തി. ഇതില്‍ 10 എണ്ണത്തില്‍ തീര്‍പ്പ് കല്പിക്കുകയും ചെയ്തു. വിതുര ആസ്പത്രിയുടെ ശോചനീയാവസ്ഥയും യു.പി. സ്‌കൂളിലെ മതില്‍ പ്രശ്‌നവുമൊക്ക പൊതുതാത്പര്യ പരാതികളായി അദാലത്തിലെത്തി.
അദാലത്തിന് മുന്നോടിയായി നടന്ന പൊതുയോഗം ചായം വാര്‍ഡംഗം ആര്‍.ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രപ്രസിഡന്റ് കെ. സോമശേഖരന്‍ നായര്‍ അധ്യക്ഷനായി. നിയമബോധവത്കരണ ക്ലാസും അദാലത്തും ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി കൗസര്‍ ഇടപ്പഗത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സെക്രട്ടറി എന്‍.ശശിധരന്‍ നായര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കോലിയക്കോട് സി.ഒ. മോഹന്‍കുമാര്‍, അദാലത്ത് കണ്‍വീനര്‍ എസ്. സതീശചന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ ജില്ലാ ജഡ്ജി വി.തുളസീദാസ് അദാലത്തിന് മേല്‍നോട്ടം വഹിച്ചു. അഡ്വ. ബിന്ദു മീഡിയേറ്ററായി. തുടര്‍ന്നു നടന്ന നിയമക്ലാസ് അഡ്വ. വി.ഷാജിമോന്‍ നയിച്ചു.