നെടുമങ്ങാട്: പനയമുട്ടം മുഹിയുദീന്‍ മുസ്ലിം ജമാഅത്തിനു കീഴില്‍ പനയമുട്ടം സ്വലാമത്ത് നഗറില്‍ നിര്‍മിച്ച അല്‍ ബദരിയ മസ്ജിദ് മദീനത്തുല്‍ ഉലും മദ്രസയുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് 3.30ന് മന്നാനിയ ഇസ്ലാമിക് യൂണിവേഴ്സിറ്റി പ്രിന്‍സിപ്പല്‍ കെ.പി. അബൂബേക്കര്‍ ഹസ്രത്ത് നിര്‍വഹിക്കും. അഞ്ചിനു ചേരുന്ന പൊതുസമ്മേളനം പനവൂര്‍ മുസ്ലിം ജമാഅത്ത് മുദരീസ് നസീറുദീന്‍ മൌലവി ഉദ്ഘാടനം ചെയ്യും.
ജമാഅത്ത് പ്രസിഡന്റ് എസ്. ജിയാസ് അധ്യക്ഷത വഹിക്കും. നാളെയും മറ്റന്നാളും വൈകിട്ട് 6.30ന് ദീനി വിജ്ഞാനസദസ്. പനയമുട്ടം മുസ്ലിം ജമാഅത്ത് ഇമാം സയ്യിദ് ത്വാഹിര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പനയമുട്ടം തൈക്കാവ് പ്രസിഡന്റ് എസ്.എന്‍. സൈനുദീന്‍ അധ്യക്ഷത വഹിക്കും. വാളിക്കോട് മുസ്ലിം ജമാഅത്ത് മുദരീസ് പൂവച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി ആണ് പ്രഭാഷകന്‍. വിഷയം -കാരുണ്യത്തിന്റെ തിരുദൂതന്‍.