WELCOME
Thursday, January 12, 2012
കല്ലാറില്‍ വീണ്ടും മണല്‍വേട്ട: 312 ചാക്ക് മണല്‍പിടിച്ചു
വിതുര: വാമനപുരം നദിയില്‍ കല്ലാര്‍ ഇരുപത്തിയേഴാംമൈലിലെ കടവില്‍ പൊലീസ് റെയ്ഡ് നടത്തി 312 ചാക്ക് മണല്‍ പിടികൂടി തിരികെ നിക്ഷേപിച്ചു. മണലൂറ്റികൊണ്ടുനിന്ന മൂന്നുപേര്‍ ഒാടി രക്ഷപ്പെട്ടു. ഇവരെ പ്രതിയാക്കി കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. നദിയില്‍നിന്നു മണലൂറ്റു തകൃതിയായി നടക്കുന്നതായി നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണു മണല്‍ റെയ്ഡ് നടത്തിയത്.
ഒരാഴ്ചയായി കല്ലാര്‍ മേഖലയില്‍ പൊലീസ് മണല്‍വേട്ട തുടരുകയാണ്. അഞ്ചുദിവസം കൊണ്ട് 2500ല്‍പരം ചാക്ക് മണല്‍ പിടികൂടി തിരികെ നദിയില്‍ നിക്ഷേപിച്ചതായി പൊലീസ് അറിയിച്ചു. അഡീഷനല്‍ എസ്ഐ: സതീഷ്കുമാര്‍, എഎസ്ഐ: ടി. വിജയന്‍, സീനിയര്‍ സിപിഒമാരായ വിനീഷ്കുമാര്‍, ഷജീം എന്നിവര്‍ നേതൃത്വം നല്‍കി. മണല്‍വേട്ട തുടരുമെന്ന് അഡീഷനല്‍ എസ്ഐ അറിയിച്ചു.