പാലോട്: തെക്കന്‍കേരളത്തിലെ ഏറ്റവും വലിയ ജനകീയ കാര്‍ഷിക മാമാങ്കമായ പാലോട് മേളയ്ക്ക് ഫെബ്രു. 7 ന് കൊടിയേറും. 49 ാമത് മേളയാണ് ഇത്തവണത്തേത് ഒന്‍പതു ദിവസം നീണ്ടു നില്‍ക്കും. സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടേതടക്കം 150 ഓളം പ്രദര്‍ശന വിപണന സ്റ്റാളുകളുണ്ടാകുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സൌജന്യമെഡിക്കല്‍ ക്യാമ്പുകള്‍, കുടുംബശ്രീ സംഗമം, സെമിനാറുകള്‍, നാടന്‍ കലാമത്സരങ്ങള്‍, കര്‍ഷകരെ ആദരിക്കല്‍, വടംവലി- ഫോട്ടോഗ്രാഫി മത്സരങ്ങള്‍ ചെസ്- കാരംസ് ടൂര്‍ണമെന്റ് , കുട്ടികളുടെ പുഞ്ചിരിമത്സരം , ഇരട്ടകളുടെ സംഗമംതുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികളും നടക്കും. 7 നു രാവിലെ 8 ന് ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് വി.കെ. മധു ഭദ്രദീപം തെളിക്കും. വൈകിട്ട് ആറിന് വിനോദ സഞ്ചാര വാരാഘോഷം നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എ.സമ്പത്ത് എം.പി, എം.എല്‍.എ മാരായ കോലിയക്കോട് കൃഷ്ണന്‍നായര്‍, പാലോട്രവി തുടങ്ങിയവര്‍ പങ്കെടുക്കും. രാത്രി 9 ന് നാടകം.
8 നു രാവിലെ 10 ന് കാര്‍ഷിക സെമിനാര്‍, വൈകിട്ട് 6 ന് ഗ്രാമസന്ധ്യ, 9 ന് നൃത്തനൃത്യങ്ങള്‍, 9 ന് വൈകിട്ട് മൂന്നിന് ഓലമെടയല്‍ , തേങ്ങാപൊതിക്കല്‍ മത്സരം, 5 ന് ഉപഭോക്തൃ സെമിനാര്‍. 11 നു കൌമാരക്കാരുടെ മാനസിക പ്രശ്നങ്ങളെക്കുറിച്ച് സെമിനാര്‍, ഉച്ചയ്ക്ക് കുടുംബശ്രീ സംഗമം ടി.എന്‍.സീമ എം.പി ഉദ്ഘാടനം ചെയ്യും, തുടര്‍ന്ന് നാടകം. 12 നു രാവിലെ ചിത്രരചനാ മത്സരം വൈകിട്ട് കെ. മുരളീധരന്‍ എം.എല്‍.എ കര്‍ഷകരെ ആദരിക്കും.
13 നു വൈകിട്ട് സാംസ്കാരിക സന്ധ്യ ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും, 15 നു രാവിലെ വനിതാ സെമിനാര്‍ ജസ്റ്റിസ് ഡി.ശ്രീദേവി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ജഗതി ശ്രീകുമാര്‍ മുഖ്യാതിഥിയാകും. എം.എം.സലിം (ചെയര്‍മാന്‍), മനേഷ്ജി. നായര്‍ (ജന. സെക്രട്ടറി), പി.എസ്. ദിവാകരന്‍ നായര്‍ (ട്രഷറര്‍), കെ.സന്തോഷ് (കണ്‍വീനര്‍) ഇ. ജോണ്‍കുട്ടി, എം.പി വേണുകുമാര്‍, പുതുവല്‍ മുരളി, പാപ്പനംകോട് അനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.