കല്ലറ : കല്ലറ, പാങ്ങോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ചവ്യാധി പടരുന്നു. കല്ലറയില്‍ മുതുവിള, പരപ്പില്‍, കല്ലുവരമ്പ് പ്രദേശങ്ങളില്‍ ഛര്‍ദ്ദിയും വയറിളക്കവുമാണെങ്കില്‍ പാങ്ങോട് ഉളിയന്‍കോട് കോളനിയില്‍ ചിക്കന്‍പോക്സാണ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. 150 ലധികം പേര്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ അസുഖംബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തി. അസുഖം പിടിപെട്ടവരില്‍ ആശാ വോളന്റിയര്‍മാരുമുണ്ട്. ഛര്‍ദ്ദിലിലാണ് തുടക്കം. തുടര്‍ന്ന് വയറിളക്കവും പിന്നെ പനിയും ബാധിക്കുന്നു.
പാങ്ങോട് പഞ്ചായത്തിലെ ഉളിയന്‍കോട് കോളനിയിലാണ് ചിക്കന്‍പോക്സ് പടരുന്നത്. രോഗലക്ഷണം കണ്ട ഉടന്‍തന്നെ കോളനിവാസികള്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ആശാ വോളന്റിയര്‍മാര്‍ എത്തി കിണറുകളിലിടാന്‍ ബ്ളീച്ചിംഗ് പൌഡര്‍ നല്‍കിയതല്ലാതെ മറ്റാരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വാമനപുരത്ത് ഇന്നലെ ചിക്കന്‍പോക്സ് ബാധിച്ച ഒരു വീട്ടമ്മ മരിച്ചിരുന്നു.ആശാ വോളന്റിയര്‍മാര്‍ ബഹുഭൂരിപക്ഷവും പകര്‍ച്ചവ്യാധികള്‍ പടരുന്ന പ്രദേശങ്ങളില്‍ അറിയിച്ചാല്‍ പോലും സമയത്ത് പലരും എത്താറില്ല. അസുഖം രൂക്ഷമാകും മുന്‍പുതന്നെ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നും നാട്ടുകാര്‍ പറയുന്നു.