വിതുര: മക്കി സ്വദേശിയായ ഷീല എന്ന വീട്ടമ്മയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒമ്പതുമാസത്തിനുശേഷം പ്രതിയെ അറസ്റ്റുചെയ്തു. മക്കി പുറമ്പോക്കില്‍ അജയന്‍ (കൊച്ചുകുട്ടന്‍-27) ആണ് അറസ്റ്റിലായത്.
നെടുമങ്ങാട് ഡിവൈ.എസ്.പി. മുഹമ്മദ്ഷാഫിയുടെ നേതൃത്വത്തില്‍ മലയിന്‍കീഴ് പൊറ്റയില്‍നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. 2011 ഏപ്രില്‍ 16-നാണ് തോട്ടില്‍ കുളിക്കാനിറങ്ങിയ ഷീലയെ കൊല്ലാന്‍ ശ്രമിച്ചത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.