വിതുര: കല്ലാര്‍ തീരത്ത് 26-ാം കല്ലിന് സമീപം ശേഖരിച്ചിരുന്ന മണല്‍ വിതുര പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തു. എസ്.ഐ. സിജു കെ.എല്‍.നായരുടെ നേതൃത്വത്തിലാണ് മണല്‍ പിടിച്ചത്. ഒരു ലോഡോളം വരുന്ന മണല്‍ വിതുര വില്ലേജ് ഓഫീസര്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ഒരാളെ അറസ്റ്റുചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.