വിതുര: ജന്മനാടിനും അക്ഷരം അഭ്യസിച്ച സ്കൂളിനും വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനായി പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. വിതുര ഗവ. ഹൈസ്കൂളില്‍ 1970-71 വര്‍ഷത്തില്‍ എസ്എസ്എല്‍സിക്കു പഠിച്ച 125 വിദ്യാര്‍ഥികളാണു വിതുര രോഹിണി ഇന്റര്‍നാഷനല്‍ ഹോട്ടലില്‍ ഒത്തുചേര്‍ന്നു സ്കൂളിലും നാട്ടിലും നടത്തേണ്ട വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും കലാ-കായിക-സാംസ്കാരിക രംഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തത്. 70-71 വര്‍ഷത്തില്‍ 320 പേരാണ് ഇൌ ബാച്ചില്‍ പഠിച്ചിരുന്നത്.
ബാക്കി വിദ്യാര്‍ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി ഫെബ്രുവരി 19നു വിപുലമായ സംഗമം നടത്താന്‍ തീരുമാനിച്ചു സ്കൂളിനും നാട്ടിലുമായി അനവധി കാര്യങ്ങള്‍ ചെയ്യാന്‍ ധാരണയായി. രോഹിണി നാഷണല്‍ ക്ളബ് പ്രസിഡന്റ് പി. വിജയന്‍നായര്‍ അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തകന്‍ വിതുര ബേബി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ഭാരവാഹികള്‍: പി.വിജയന്‍നായര്‍(പ്രസി), ഷിഹാബ്ദ്ദീന്‍(വൈപ്രസി), വാസുദേവന്‍(സെക്ര), സാംബശിവന്‍(ജോ. സെക്ര). ഫെബ്രുവരി 19നു നടക്കുന്ന സംഗമത്തില്‍ എല്ലാ പൂര്‍വവിദ്യാര്‍ഥികളും പങ്കെടുക്കണമെന്നു പ്രസിഡന്റ് അറിയിച്ചു.