വിതുര: വൈദ്യുതിക്കും ബസിനും വേണ്ടി പൊടിയക്കാല നിവാസികള്‍ റോഡ് നിര്‍മിക്കുന്നു. പേപ്പാറ സുന്ദരിമുക്കില്‍ നിന്നു പൊടിയക്കാല വരെയുള്ള മൂന്നര കിലോമീറ്റര്‍ റോഡാണു കല്ലും മണ്ണും വെട്ടിയിട്ട് ആദിവാസി മഹാസഭ പൊടിയക്കാല യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗതാഗതയോഗ്യമാക്കുന്നത്. ആനശല്യംമൂലം വിദ്യാര്‍ഥികള്‍ക്കു സ്കൂളില്‍ പോകാന്‍ കഴിയാതായി. കുട്ടികള്‍ക്കു സ്കൂളില്‍ പോകുന്നതിനായി ജീപ്പ് സര്‍വീസ് അനുവദിക്കുമെന്നു വനം വകുപ്പ് പ്രഖ്യാപിച്ചെങ്കിലും വാഗ്ദാനം പാലിച്ചില്ല.
പൊടിയക്കാല സ്വദേശി അപ്പുക്കുട്ടന്‍ കാണിയെ കാട്ടാന കൊന്നിട്ടും അനവധി തവണ സ്കൂളിലേക്കു പുറപ്പെട്ട വിദ്യാര്‍ഥികളെ കാട്ടാനഒാടിച്ചിട്ടും നടപടികളെടുത്തില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്തു ബസ് സര്‍വീസ് അനുവദിക്കുമെന്നു പ്രഖ്യാപനം നടത്തിയിരുന്നു. രണ്ടു തവണ കെഎസ്ആര്‍ടിസി അധികൃതര്‍ റൂട്ട് നോക്കാന്‍ പൊടിയക്കാലയിലെത്തിയെങ്കിലും ബസ് മാത്രം വന്നില്ല. വൈദ്യുതിയുടെ കാര്യവും വ്യത്യസ്തമല്ല.
പൊടിയക്കാല നിവാസികളുടെ ദുരവസ്ഥ മനസ്സിലാക്കിയ വനം മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഉടന്‍ വൈദ്യുതി നല്‍കാന്‍ വനംവകുപ്പിനും വൈദ്യുതിബോര്‍ഡിനും നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പൊടിയക്കാല, ചെമ്മാംകാല, ചാത്തന്‍കോട്, വലിയകാല എന്നീ ആദിവാസി കേന്ദ്രങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനു
വനംവകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെന്നും വെളിച്ചം എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വ്യക്തമാക്കി. പൊടിയക്കാല നിവാസികള്‍ക്കായി പ്രത്യേക വികസന പാക്കേജ് നടപ്പിലാക്കണമെന്ന് ആദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.